അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പണവും സ്വരൂപിച്ചു വച്ചിട്ടുണ്ട്; വെളിപ്പെടുത്തി ട്രംപ്

JANUARY 29, 2025, 12:31 PM

ഫ്‌ളോറിഡ: അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഫണ്ട് വരെ താന്‍ സ്വരൂപിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2028 ല്‍ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുമോ എന്നും ട്രംപ് തമാശയായി ചോദിച്ചു. മിയാമിയില്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളോട് സംസാരക്കുകയായിരുന്നു ട്രംപ്.

അടുത്ത മത്സരത്തിനായി താന്‍ ധാരാളം പണം സ്വരൂപിച്ചിട്ടുണ്ട്. അത് തനിക്ക് സ്വന്തമായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കരുതുന്നു. പക്ഷേ അക്കാര്യത്തില്‍ തനിക്ക് 100 ശതമാനം ഉറപ്പില്ല. വീണ്ടും മത്സരിക്കാന്‍ തനിക്ക് അനുവാദമില്ലെന്ന് കരുതുന്നു. എനിക്ക് വീണ്ടും മത്സരിക്കാന്‍ അനുവാദമുണ്ടോയെന്നും ട്രംപ് തമാശ രൂപേണ ചോദിച്ചു. എന്നാല്‍ ട്രംപിന് മൂന്നാം തവണയും മത്സരിക്കാനോ 2028-ലെ തിരഞ്ഞെടുപ്പ് റദ്ദാക്കാനോ കഴിയില്ലെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് ഭരണഘടനയുടെ 22-ാം ഭേദഗതി പ്രകാരം ഒരാളെയും രണ്ട് തവണയില്‍ കൂടുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ പാടില്ല. ട്രംപ് ഇത് ധിക്കരിക്കാന്‍ ശ്രമിച്ചാലും കോടതികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ തള്ളിക്കളയുമെന്ന് എബിസി ന്യൂസ് പറയുന്നു.

തന്റെ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം എങ്ങനെയായിരുന്നു എന്ന് ട്രംപ് ചടങ്ങില്‍ ഓമ്മിപ്പിച്ചു. 1928 ന് ശേഷമുള്ള ഏറ്റവും വലിയ ജനകീയ വോട്ടിന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ ഹൗസ് റിപ്പബ്ലിക്കന്‍ ഭൂരിപക്ഷത്തിന് ഇത് വളരെ വലിയ അഭിനന്ദനമാണ്. പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, ജോര്‍ജിയ, നോര്‍ത്ത് കരോലിന, അരിസോണ, നെവാഡ എന്നീ എല്ലാ സ്വിങിങ് സംസ്ഥാനങ്ങളിലും തങ്ങള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആദ്യമായി 50 സംസ്ഥാനങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് മാറി. മുമ്പ് ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. റിപ്പബ്ലിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആഫ്രിക്കന്‍ - അമേരിക്കന്‍ വോട്ടര്‍മാരെ തങ്ങള്‍ നേടി. അതില്‍ 39 ശതമാനം കറുത്തവര്‍ഗക്കാരും ഉള്‍പ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു.

മുന്‍ യുഎസ് പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ റൂസ്വെല്‍റ്റിന്റെ ഫസ്റ്റ് ന്യൂ ഡീല്‍ എന്നറിയപ്പെടുന്ന കരാര്‍ താന്‍ തകര്‍ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. തന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്കന്‍മാര്‍ എല്ലാ യുഎസ് പൗരന്മാരുടെയും ശബ്ദമായി മാറിയിരിക്കുന്നു എന്ന് ട്രംപ് പറഞ്ഞു. സമ്പന്നരുടെ മാത്രമല്ല, സമ്പത്ത് സൃഷ്ടിക്കുന്നതിന്റെയും അമേരിക്കന്‍ സ്വപ്നത്തിന്റെയും പാര്‍ട്ടിയായി തങ്ങള്‍ മാറിയിരിക്കുന്നു എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam