ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ കോണ്‍ഗ്രസ് എംപി രാകേഷ് റാത്തോഡ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായി. വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് നാടകീയമായി പൊലീസ് എംപിയെ അറസ്റ്റ് ചെയ്തത്.
വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ കരിയറില്‍ രക്ഷപെടുത്താമെന്നും വാഗ്ദാനം നല്‍കി 45 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ രാകേഷ് റാത്തോഡിന്റെ അറസ്റ്റ് രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ്.
കേസില്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിനിടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതു മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. എന്നാല്‍ ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ സീതാപൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എഫ്‌ഐആറില്‍ തനിക്കെതിരായ ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നതിനിടെയാണ് എംപിയെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് സീതാപൂര്‍ എസ്പി ചക്രേഷ് മിശ്ര പറഞ്ഞു. കൂടുതല്‍ നിയമനടപടികള്‍ക്കായി രാകേഷ് റാത്തോഡിനെ സിറ്റി കോട്വാലി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!
കേരളം 2026: ആവേശത്തിന് വിരാമം; ഇനി 48 മണിക്കൂർ നിശബ്ദതയുടെ 'മാന്ത്രിക' യുദ്ധം!
എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും