ട്രംപിന്റെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത കേസ്; ഒത്തുതീര്‍പ്പിന്റെ ഭാഗമായി മെറ്റ 25 മില്യണ്‍ ഡോളര്‍ നല്‍കും

JANUARY 29, 2025, 6:39 PM

വാഷിംഗ്ടണ്‍: 2021 ജനുവരി ആറിന് യുഎസ് കാപ്പിറ്റോളില്‍ നടന്ന കലാപത്തിന് ശേഷം ട്രംപിന്റെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസ് റദ്ദാക്കാന്‍ 25 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് മെറ്റ. നാല് വര്‍ഷം പഴക്കമുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ബുധനാഴ്ചയാണ് മെറ്റ രംഗത്തെത്തിയത്.

ഇന്‍സ്റ്റാഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റ, കേസ് പരിഗണനയിലായിരുന്ന സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയില്‍ ഒത്തുതീര്‍പ്പ് നോട്ടീസ് ഫയല്‍ ചെയ്തു. മെറ്റ വക്താവ് ആന്‍ഡി സ്റ്റോണ്‍ ഈ നിബന്ധനകള്‍ പ്രത്യേകം സ്ഥിരീകരിച്ചു. കമ്പനിയില്‍ നിന്ന് 25 മില്യണ്‍ ഡോളര്‍ പേയ്മെന്റ് നല്‍കും. അതില്‍ ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിക്കുള്ള ഫണ്ടിലേക്ക് 22 മില്യണ്‍ ഡോളറും ബാക്കി തുക നിയമപരമായ ഫീസുകള്‍ക്കും കേസിലെ മറ്റ് വാദികള്‍ക്കും വേണ്ടി നീക്കിവച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒത്തുതീര്‍പ്പ് എന്നത് മെറ്റയുടെ തെറ്റ് സമ്മതിക്കലല്ലെന്നും സ്റ്റോണ്‍ വ്യക്തമാക്കി.

അതേസമയം ഒത്തുതീര്‍പ്പിനെക്കുറിച്ച് അഭിപ്രായം പറയാന്‍ വൈറ്റ് ഹൗസ് തയ്യാറായില്ല. ഒത്തുതീര്‍പ്പ് നേരത്തെ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam