അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലടയ്ക്കും; തടവറ വിപുലീകരിക്കാന്‍ ഉത്തരവിട്ട് ട്രംപ്

JANUARY 29, 2025, 8:17 PM

വാഷിംഗ്ടണ്‍: ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ്. ശേഷം അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയില്‍ അടയ്ക്കാനാണ് നീക്കം. രേഖകള്‍ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയാണ് തടവറയില്‍ അടയ്ക്കുക.

30,000 ത്തോളം തടവറകള്‍ സജ്ജമാക്കാനാണ് വൈറ്റ് ഹൗസ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗ്വാണ്ടനാമോയെ പുറത്തുകടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു സ്ഥലം എന്ന് വിശേഷിപ്പിച്ച ട്രംപ്, നമ്മുടെ സമൂഹത്തിലെ കുടിയേറ്റ കുറ്റകൃത്യങ്ങളുടെ വിപത്ത് എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിലേക്ക് ഒരു ചുവട് വെപ്പാണിതെന്നും അഭിപ്രായപ്പെട്ടു.

ഭീകരവാദം അടക്കം ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരെ അടയ്ക്കുന്ന കുപ്രസിദ്ധ തടവറയാണ് ഗ്വാണ്ടനാമോ. അതേസമയം അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവരയില്‍ അടയ്ക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ക്യൂബ രഗത്തെത്തി. ട്രംപിന്റേത് അതിക്രൂരമായ നടപടിയാണെന്ന് ക്യൂബ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam