വാഷിംഗ്ടൺ: ലോകം സർവനാശത്തിലേക്ക് എത്രത്തോളം അടുത്തിരിക്കുന്നു എന്നറിയാനുള്ള ഡൂംസ്‌ഡേ ക്ലോക്ക് ഒരു സെക്കൻഡ് കൂടി മുന്നോട്ട് നീക്കിയിരിക്കുന്നു. ഇതോടെ, സമയം അർദ്ധരാത്രിയിലേക്ക് 89 സെക്കൻഡ് എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. മനുഷ്യരാശി ഇന്നേവരെ അഭിമുഖീകരിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും അപകടകരമായ അവസ്ഥയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
"ബുള്ളറ്റിൻ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റ്‌സ്" (BAS) ആണ് ഈ വർഷം തോറും ഡൂംസ്‌ഡേ ക്ലോക്ക് ക്രമീകരിക്കുന്നത്. ആണവ ഭീഷണികൾ, ജൈവശാസ്ത്രത്തിലെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെയും വളർച്ചയുടെ ദുരുപയോഗം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലോക്ക് സമയം ക്രമീകരിക്കുന്നത്. ഈ ഏറ്റവും പുതിയ മാറ്റം ലോക നേതാക്കൾക്കുള്ള ഒരു മുന്നറിയിപ്പാണെന്ന് "ബുള്ളറ്റിൻസ് സയൻസ് ആൻഡ് സെക്യൂരിറ്റി ബോർഡി"ന്റെ ചെയർമാനായ ഡാനിയേൽ ഹോൾസ് പറഞ്ഞു.
1947-ൽ ഈ ക്ലോക്ക് സ്ഥാപിക്കുമ്പോൾ അർദ്ധരാത്രിയിൽ നിന്ന് ഏഴ് മിനിറ്റായിരുന്നു സമയം. കഴിഞ്ഞ വർഷം ഇത് 90 സെക്കൻഡിൽ മാറ്റമില്ലാതെ തുടർന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഒരു സെക്കൻഡ് മുന്നോട്ട് നീക്കിയതിലൂടെ, ലോകം നാശത്തിന്റെ വക്കിലേക്ക് കൂടുതൽ അടുക്കുകയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിൽ, ആഗോളതലത്തിൽ സമാധാന ശ്രമങ്ങൾക്കും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നടപടികൾക്കും പ്രാധാന്യം നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്