ഛിന്നഗ്രഹത്തെ കണ്ടെത്തി; പേരിടാന്‍ നോയിഡ സ്വദേശിയായ 14-കാരനെ ക്ഷണിച്ച് നാസ

JANUARY 29, 2025, 11:24 AM

ന്യൂയോര്‍ക്ക്: ഛിന്നഗ്രഹത്തെ കണ്ടെത്തി ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ 14-കാരന്‍. ശിവ് നാടാര്‍ സ്‌കൂളില്‍ പഠിക്കുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ദക്ഷ മാലിക്കാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഇപ്പോള്‍ ഛിന്നഗ്രഹത്തിന് പേര് നല്‍കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നിര്‍ദ്ദേശിച്ചു.

ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ സെര്‍ച്ച് കൊളാബറേഷനുമായി (IASC) സഹകരിച്ച് നാസ നടത്തുന്ന ഇന്റര്‍നാഷണല്‍ ആസ്റ്ററോയിഡ് ഡിസ്‌കവറി പ്രോജക്റ്റിന്റെ (ഐഎഡിപി) ഭാഗമായിട്ടാണ് ദക്ഷാ മാലിക്കിന്റെ കണ്ടുപിടിത്തം. ദക്ഷയും മറ്റൊരു കുട്ടിയും ചേര്‍ന്നാണ് ഛിന്നഗ്രഹത്തെ കണ്ടുപിടിച്ചത്. പ്രൊജക്ടിന് കീഴില്‍ ഒരു വര്‍ഷത്തോളമായി 14-കാരന്‍ നിരീക്ഷണം തുടരുകയായിരുന്നു. ആസ്‌ട്രോണിമിക്ക എന്ന സോഫ്റ്റ്വെയര്‍ വഴിയാണ് നിരീക്ഷണവും വിവരശേഖരണവും നടത്തിയത്.

അങ്ങനെ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ദക്ഷ ഛിന്നഗ്രഹം പോലുള്ള വസ്തുവിനെ തിരിച്ചറിയുകയായിരുന്നു. ഇത് നാസ ശാസ്ത്രജ്ഞരെ അറിയിക്കുകയും ചെയ്തു. പിന്നീട് ഛിന്നഗ്രഹമാണെന്ന് തെളിയുകയായിരുന്നു. താത്കാലികമായി '2023 OG40' എന്ന പേരാണ് ഈ ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. സ്ഥിരീകരണ പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. അതിന് ശേഷം പേരിടാനുള്ള അനുമതി ലഭിക്കും.

ലോകമെമ്പാടുമുള്ള 6,000- ത്തിലേറെ കുട്ടികളാണ് പ്രതിവര്‍ഷം നാസയുടെ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നത്. പുതിയ ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള ഡാറ്റ വിശകലനം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam