തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ രണ്ടു വയസുകാരി ദേവേന്ദുവിൻ്റെ മൃതദേഹം അടക്കം ചെയ്തു.
മൃതദേഹം കുടുംബവീട്ടിൽ എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്. ദേവേന്ദുവിനെ അവസാനമായി കാണാൻ മുത്തശ്ശിയും അച്ഛനും എത്തി.
പൊലീസ് സ്‌റ്റേഷനിൽ നിന്നാണ് ഇവർ കുഞ്ഞിനെ കാണാൻ എത്തിയത്.
രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
അമ്മ ശ്രീതുവിനെയും അമ്മാവൻ ഹരികുമാറിനെയും സ്‌റ്റേഷനിൽനിന്നു വിട്ടില്ല. ദേവേന്ദുവിന് അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കളും അയൽവാസികളും എത്തിയിരുന്നു.
കുറ്റം അമ്മാവൻ ഏറ്റെടുത്തെങ്കിലും കൊലപാതകത്തിൽ ദേവേന്ദുവിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ദേവേന്ദുവിന്റെ അമ്മയും അമ്മാവനുമായുള്ള വാട്സാപ്പ് ചാറ്റ് പൊലീസ് പരിശോധിച്ച് വരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്