മുംബൈ: ഗൂഗിളിൽ ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വിവാഹത്തിന് വെറും നാല് ദിവസം ബാക്കി നിൽക്കെയാണ് യുവാവിന്റെ മരണവാർത്ത എത്തിയത്.
പെരുമ്പാവൂർ കൂവപ്പടി കളമ്പാട്ടുകുടി വേലായുധൻ–ലതിക ദമ്പതികളുടെ ഏകമകനായ വിജയ് വേലായുധനെ(33)യാണ് ഡോംബിവ്‌ലിയിലെ വെസ്റ്റ് ചന്ദ്രഹാസ് ഹൗസിങ് സൊസൈറ്റിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ചയായിരുന്നു സംഭവം. വിവാഹ ഒരുക്കങ്ങൾക്കായി പുറത്തുപോയ മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോൾ ‘പൊലീസ് വരാതെ വാതിൽ തുറക്കരുത്’ എന്നെഴുതിയ കുറിപ്പ് വീടിന്റെ വാതിലിൽ ഒട്ടിച്ചിരിക്കുന്നത് കണ്ടു.
വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. താൻ ജീവനൊടുക്കുകയാണെന്നും കുറിപ്പിൽ എഴുതിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്