JANUARY 30, 2025, 7:51 AM
ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിരാട് കോഹ്ലി ബാറ്റ് ചെയ്യുന്നത് കാണാൻ ജനസാഗരം.
15000ല്‍പരം കാണികള്‍ എത്തിയെന്നാണ് സൂചന.
സ്റ്റേഡിയത്തില്‍ പ്രവേശിക്കാനായി ആരാധകർ തിക്കും തിരക്കും കൂട്ടിയതോടെ പോലീസ് ലാത്തിവീശി. പോലീസിന്റെ ലാത്തിവീശലില്‍ നിരവധി ആരാധകര്‍ക്ക് പരിക്കേറ്റു.
സ്റ്റേഡിയത്തിലെ പതിനാറാം ഗേറ്റിന് മുമ്ബിലായിരുന്നു ആദ്യം ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്. ഇതിനിടെ ചില ആരാധകര്‍ നിലത്തുവീഴുകയും ഇവര്‍ക്ക് മുകളിലൂടെ മറ്റ് ആരാധകര്‍ കടന്നുപോകാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പോലീസ് ലാത്തിവീശിയത്.
16-ാം നമ്പര്‍ ഗേറ്റില്‍ കാണികളും സുരക്ഷാ ഉദ്യോഗസ്ഥരും ഡല്‍ഹി പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ പെട്ട് ആരാധകര്‍ പ്രവേശന ഗേറ്റിന് സമീപം വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു.
ഒരു പൊലീസുകാരന്റെ ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു.