ഹൈദരബാദ്: രാത്രി പതിനൊന്നുമണിക്ക് ശേഷമുള്ള സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് വ്യക്തമാക്കി തെലങ്കാന ഹൈക്കോടതി. തീയറ്ററിലും, തീയറ്റര്‍ കോംപ്ലക്സിലും മള്‍ട്ടി പ്ലക്സിലും നിയന്ത്രണം ബാധകമാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം സംസ്ഥാന സര്‍ക്കാരിനോട് ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് തെലങ്കാന ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിഡ് ഡി വിജയസേനന്‍ റെഡ്ഡിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പുഷ്പ 2 സിനിമാ പ്രദര്‍ശനത്തിന്റെ ദുരന്തമുള്‍പ്പടെയുള്ള പശ്ചാത്തലത്തിലാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്