ബംഗളൂരു: പെണ്ണുകാണാൻ യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി അരലക്ഷം രൂപ കവർന്നതായി പരാതി. കർണാടകയിലെ ഹെബ്ബാളിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ബംഗളൂരു മതികേരെ സ്വദേശിയും റിയൽ എസ്റ്റേറ്റ് ഏജന്റുമായ യുവാവാണ് തട്ടിപ്പിനിരയായത്.
അതേസമയം തനിക്ക് പറ്റിയ വിവാഹാലോചനകൾ ഉണ്ടെങ്കിൽ അറിയിക്കാൻ പരിചയമുള്ള ഒരു സ്ത്രീയോട് യുവാവ് പറഞ്ഞിരുന്നു. ഈ സ്ത്രീയാണ് ഒരു പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്നും പെണ്ണുകാണാൻ ഹെബ്ബാളിലെത്തണമെന്നും യുവാവിനോട് ആവശ്യപ്പെട്ടത്.
തുടർന്ന് ഹെബ്ബാളിലെത്തിയ യുവാവിനെ ഇവർ ഗുഡ്ഡഹള്ളിയിലെ ഒരു വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ഒരു സംഘം സ്ത്രീകളും രണ്ട് വ്യാജ പൊലീസുകാരനും ചേർന്നാണ് 34കാരനായ യുവാവിൽ നിന്ന് പണം തട്ടിയെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്