ന്യൂഡെല്‍ഹി: ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഡെല്‍ഫ് ദ്വീപിന് സമീപമാണ് സംഭവമുണ്ടായത്. 13 മല്‍സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ ജാഫ്ന ടീച്ചിംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ന്യൂഡല്‍ഹിയിലെ ശ്രീലങ്കയുടെ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. ആക്രമണ നടപടി 'സ്വീകാര്യമല്ല' എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 'ഒരു കാരണവശാലും ബലപ്രയോഗം സ്വീകാര്യമല്ല. ഇക്കാര്യത്തില്‍ രണ്ട് സര്‍ക്കാരുകള്‍ക്കിടയില്‍ നിലവിലുള്ള ധാരണകള്‍ കര്‍ശനമായി പാലിക്കണം,' മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ബോട്ടിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, ജാഫ്നയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കുകയും സാധ്യമായ എല്ലാ സഹായവും നല്‍കുകയും ചെയ്തു.
കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയത്തോട് വിഷയം ഉന്നയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സംഘടിതമായി പ്രവര്‍ത്തിച്ച് നാവിക സേനാംഗങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അബദ്ധത്തില്‍ വെടിവയ്പ്പ് നടന്നതായി ശ്രീലങ്കന്‍ നാവികസേന അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്