ഹൈദരാബാദ്: തെലങ്കാനയിൽ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ദുരഭിമാനക്കൊലയെന്നാണ് സംശയം. തെലങ്കാനയിലെ സൂര്യപേട്ടിൽ ആണ് ദളിത് യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയത്.
സൂര്യപേട്ട് സ്വദേശി വി കൃഷ്ണയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം മുൻപ് ഇതര സമുദായത്തിൽ നിന്നുള്ള പെൺകുട്ടിയെ കൃഷ്ണ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇവരുടെ കുടുംബാംഗങ്ങൾ തന്റെ മകനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കൃഷ്ണയുടെ അച്ഛൻ ആരോപിക്കുന്നത്.
എന്നാൽ കൃഷ്ണയുടെ ഭാര്യാസഹോദരൻ നവീനും ബന്ധു മഹേഷും ഒളിവിലാണ്. ഇവർക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്