ഡൽഹി: ഡൽഹിയിലേക്കുള്ള ജലവിതരണം ഹരിയാന ബോധപൂർവം മലിനമാക്കിയെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന.
ഹരിയാന ജലഭീകരതയിൽ ഏർപ്പെട്ടിരിക്കുകാണെന്ന് പറഞ്ഞു കൊണ്ട് അതിഷി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
വെള്ളത്തിൽ വിഷാംശമുള്ള അമോണിയയുടെ അളവ് ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമം നടത്തിയെന്നും, ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയായെന്നും അതിഷി ചൂണ്ടിക്കാട്ടി.
"ജലത്തിൽ മാലിന്യം കലർത്തിയതോടെ നഗരത്തിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ജലവിതരണം തടസപ്പെട്ടു. വരാനിരിക്കുന്ന ഇത്തരം വിഷയങ്ങൾ ബാധിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം", അതിഷി ആവശ്യപ്പെട്ടു.
ഡൽഹിയിലെ ജലവിതരണത്തിൽ അമോണിയയുടെ അളവ് ഉയരുന്നതിനെ കുറിച്ച് അതിഷി തൻ്റെ കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്