അഹമ്മദാബാദ്: തമാശയ്ക്കായി യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ ബന്ധു കംപ്രസർ പൈപ്പ് കയറ്റി. പിന്നാലെ യുവാവിന് ദാരുണാന്ത്യം. പ്രകാശ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ മെഹ്സാനയിലെ കാഡിയിൽ ആണ് ദാരുണ സംഭവം ഉണ്ടായത്.
ഇയാളുടെ ബന്ധു തമാശക്കായി സ്വകാര്യ ഭാഗങ്ങളിൽ കംപ്രസർ പൈപ്പ് കയറ്റിയതിനെ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. കാഡിയിലെ മെറ്റൽ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ ഗെവാഭായിയെയും സുഹൃത്തുക്കളെയും സന്ദർശിക്കാനെത്തിയതായിരുന്നു പ്രകാശ്.
ബന്ധുവായ അൽപേഷ് പ്രകാശിന്റെ സ്വകാര്യ ഭാഗങ്ങളിൽ പ്രാങ്ക് രൂപേണ കംപ്രസർ പൈപ്പ് കയറ്റുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. തുടർന്ന് ശരീരത്തിൽ വായു നിറയുകയും ഛർദ്ദി ഉണ്ടാവുകയും മരണത്തിനിടയായെന്നും പൊലീസ് വ്യക്തമാക്കി. പ്രകാശിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്