വിദ്യാർത്ഥികൾക്കായി മുകേഷ് അംബാനിയുടെ 5 ജീവിതപാഠങ്ങൾ...

JANUARY 29, 2025, 6:38 AM

പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് തന്റെ ജീവിതപാഠങ്ങൾ പകർന്ന് നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി

വിദ്യാർത്ഥികൾക്ക് ജീവിതത്തിലും കരിയറിലും മുന്നേറാൻ അനുഭവപാഠങ്ങൾ പകർന്ന് നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയുടെ 12-ാമത് ബിരുദാദാന ചടങ്ങിലാണ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് കൂടിയായ അദ്ദേഹം സ്വജീവിത പാഠങ്ങൾ പങ്കുവെച്ചത്.


vachakam
vachakam
vachakam

വിദ്യാർത്ഥികൾ ഇന്ത്യയുടെ സുവർണ്ണ കാലഘട്ടം സ്വീകരിക്കേണ്ട സമയമാണിത്. വിശാലമായ അവസരങ്ങൾ മുതലെടുക്കാനും ധൈര്യത്തോടും ലക്ഷ്യത്തോടും സമഗ്രതയോടും കൂടി 'സമൃദ്ധ ഭാരതം' കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകാനും തയ്യാറാകണമെന്ന് മുകേഷ് അംബാനി പറഞ്ഞു.


വിദ്യാർത്ഥികൾക്ക് അംബാനി നൽകിയ അഞ്ച് സന്ദേശങ്ങൾ ഇവയാണ്...
1. നിങ്ങളുടെ അഭിനിവേശം അഥവാ പാഷൻ എന്താണെന്ന് കണ്ടെത്തുക, ചെയ്യുന്ന ജോലി സന്തോഷകരമായി മാറട്ടെ.
2. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ആജീവനാന്ത പഠനത്തിനായി പ്രതിജ്ഞാബദ്ധരാവുക. ലൈഫ് ലോംഗ് ലേണിങ് എന്നത് ഒഴിച്ചുകൂടാനാകില്ല.
3. ഒരുമിച്ച് വളരാനും മറ്റുള്ളവരെ ഉയർത്താനും അറിവ് പങ്കിടുക.
4. വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ അർത്ഥവത്തായ ബന്ധങ്ങൾ കെട്ടിപ്പടുക്കുക.
5. നിങ്ങളുടെ കുടുംബത്തെ വിലമതിക്കുക, അവർ ലക്ഷ്യവും മൂല്യങ്ങളും ശക്തിയും നൽകുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam