മരണത്തിനു ശേഷം എന്ത് സംഭവിക്കുമെന്ന് ഓൺലൈനിൽ സെർച്ച് ചെയ്തു; പിന്നാലെ 17കാരി ജീവനൊടുക്കി

JANUARY 28, 2025, 7:21 AM

നാഗ്പുർ: മരണത്തിനു ശേഷം എന്ത് സംഭവിക്കുമെന്ന് ഓൺലൈനിൽ സെർച്ച് ചെയ്തതിനു പിന്നാലെ 17കാരി ജീവനൊടുക്കിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ നാഗ്പുരിലെ സ്വകാര്യ സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ 5.45ഓടെ രക്തത്തിൽ കുതിർന്നു കിടക്കുന്ന നിലയിൽ കുട്ടിയെ മാതാവാണ് കണ്ടത്. പെൺകുട്ടിയുടെ ഫോൺ സമീപത്തുതന്നെ ഉണ്ടായിരുന്നു. ഇതിൽ തുടർച്ചയായി മരണത്തിനു ശേഷം എന്ത് സംഭവിക്കുമെന്ന് സെർച്ച് ചെയ്തതായി കണ്ടെത്തി. ആദ്യം കൈത്തണ്ട മുറിച്ച ശേഷം, സ്വയം കഴുത്തറുക്കുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്.

അതേസമയം കുട്ടി റിസർവ് ബാങ്ക് മേഖലാ ഡയറക്ടറുടെ ഏക മകളാണെന്ന് പൊലീസ് അറിയിച്ചു. ഗൂഗിളിൽ തുടർച്ചയായി മരണത്തെയും വിദേശ സംസ്കാരങ്ങളെയും കുറിച്ച് കുട്ടി സെർച്ച് ചെയ്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam