പ്രയാഗ്രാജ്: ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹം പവിത്രമാണെന്നും അതുകൊണ്ട് ഹിന്ദു വിവാഹ നിയമം പ്രകാരമുള്ള അസാധാരണമായ ബുദ്ധിമുട്ടില്ലാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നല്കാന് സാധിക്കില്ലെന്നും വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി.
നിശാന്ത് ഭരദ്വാജ്, റിഷിക ഗൗതം എന്നീ ദമ്പതികളാണ് പരസ്പര സമ്മതത്തോടെ ഹിന്ദു നിയമത്തിലെ വകുപ്പ് 13 ബി പ്രകാരം വിവാഹമോചനത്തിന് കോടതിയെ സമീപിച്ചത്. ഇവരുടെ വിവാഹമോചന ഹര്‍ജി ഹൈക്കോടതി തള്ളി കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പതിവ് കാരണങ്ങളല്ലാതെ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നേടേണ്ട സാഹചര്യങ്ങളൊന്നും ഈ കേസിലില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് ഡൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്