വാഷിംഗ്ടണ്‍: ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനും ഐഎസ്ആര്‍ഒ വ്യോമനട്ടുമായ ശുഭാന്‍ഷു ശുക്ലയെ ഈ വര്‍ഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) വിക്ഷേപിക്കുന്ന സ്വകാര്യ ബഹിരാകാശ വാഹനമായ ആക്സിയം മിഷന് 4 (ആക്സ് -4) ന്റെ പൈലറ്റായി തെരഞ്ഞെടുത്തതായി നാസ അറിയിച്ചു.
ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ ഈ ദൗത്യം പറന്നുയരും. ഒരു സ്വകാര്യ ദൗത്യത്തില്‍ ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാവും ഇതോടെ ശുഭാന്‍ഷു ശുക്ല.
വ്യോമസേന ഉദ്യോഗസ്ഥനായ ശുഭാന്‍ഷു ശുക്ല ഇന്ത്യയുടെ ഗഗന്യാന് പദ്ധതിയുടെ ഭാഗമാണ്. ആക്സിയോം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റിന്റെ ഡയറക്ടറായ മുന്‍ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സണാണ് ആക്സ്-4 ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
ആക്സിയം സ്പേസ് മുമ്പ് ഐഎസ്എസിലേക്ക് മൂന്ന് സ്വകാര്യ ബഹിരാകാശ യാത്രകള്‍ നടത്തിയിട്ടുണ്ട്. ആദ്യത്തേത്, 2022 ഏപ്രിലിലായിരുന്നു. തുടര്‍ന്ന് 2023 മെയ് മാസത്തില്‍ ആക്സ് -2, 2024 ജനുവരിയില്‍ ആക്സ് -3 എന്നിവ ഐഎസ്എസിലേക്ക പോയി.
238 ദിവസമായി ഐഎസ്എസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ സ്പേസ് എക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാസ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്