പാലക്കാട് അഞ്ച് വര്‍ഷത്തിനിടെ വറ്റിയത് 10000 ലേറെ കിണറുകള്‍; കുടിവെള്ള പ്രതിസന്ധി വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്

JANUARY 30, 2025, 6:26 PM

ആലത്തൂര്‍: പാലക്കാട് മദ്യനിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയതിനെച്ചൊല്ലി വിവാദം തുടരവേ, ജില്ലയിലെ കുടിവെള്ളപ്രശ്‌നത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. അഞ്ചുവര്‍ഷത്തിനിടെ പാലക്കാട് ജില്ലയില്‍ വറ്റിയത് പതിനായിരത്തിലേറെ കിണറുകള്‍. ഇത്രതന്നെ കിണറുകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുകയും ചെയ്തുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജില്ലാഭരണകൂടത്തിനും തദ്ദേശ, ഭൂജല വിഭാഗത്തിനും ഹരിത കേരള മിഷന്‍ നല്‍കിയ കണക്കാണിത്. പുഴകളും അണകളും കുളങ്ങളും കിണറുകളും ഏറെയുണ്ടെങ്കിലും സംസ്ഥാനത്ത് ഏറ്റവുമധികം വരള്‍ച്ച നേരിടുന്ന ജില്ലയാണ് പാലക്കാട്. അനിയന്ത്രിതമായ ജലചൂഷണം തുടരുമ്പോള്‍ 60 ശതമാനം ജലാശയങ്ങള്‍ പരിപാലനമില്ലാതെ നശിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

5,839 കുളങ്ങളാണ് പാലക്കാടുള്ളത്. ഇതില്‍ 4,455 എണ്ണം സ്വകാര്യ ഉടമസ്ഥതയില്‍. 30 വര്‍ഷത്തിനിടെ കുളങ്ങളുടെ പുനരുദ്ധാരണത്തിന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. പരിപാലനമില്ലാത്ത കുളങ്ങള്‍ പ്ലാസ്റ്റിക്കും മാലിന്യവും തള്ളുന്ന ഇടങ്ങളായി. അഞ്ച് വര്‍ഷത്തിനിടെ നവീകരിച്ചത് 38 കുളങ്ങള്‍മാത്രം. ജലസേചന വകുപ്പ് 64 എണ്ണവും മണ്ണ് സംരക്ഷണ വിഭാഗം 96 എണ്ണവും സംരക്ഷിച്ചതായാണ് കണക്ക്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam