പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം: കേന്ദ്രബജറ്റ് നാളെ 

JANUARY 30, 2025, 7:38 PM

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. 

രാവിലെ 11 മണിക്കാണ് സംയുക്ത സഭാ സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുക. 2024-25 വർഷത്തെ സാമ്പത്തിക സർവ്വെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സഭയിൽ വെക്കും. നാളെയാണ് രാജ്യം ഉറ്റുനോക്കുന്ന പൊതുബജറ്റ്.

ഇതിന് മുൻപ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. സഭ നടത്തിപ്പിന് പ്രതിപക്ഷ പിന്തുണ തേടും. വഖഫ് നിയമഭേദഗതി ബില്ലിൽ സംയുക്ത പാർലമെൻററി സമിതിയുടെ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും.

vachakam
vachakam
vachakam

 വഖഫ് നിയമ ഭേദഗതി ബില്ല് ഈ സമ്മേളനത്തിൽ തന്നെ പാസാക്കാൻ സാധ്യതയുണ്ട്.  

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ സമ്മേളന കാലത്ത് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. കുംഭമേള ദുരന്തവും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. നാളെയാണ് പൊതു ബജറ്റ്. തുടർച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്.    വയനാട് പാക്കേജ് ഉൾപ്പടെ കേരളം വലിയ പ്രതീക്ഷയോടെയാണ് യൂണിയൻ ബജറ്റിനെ നോക്കിക്കാണുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam