ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി 

JANUARY 30, 2025, 11:48 PM

ദില്ലി: രാജ്യത്തിന് പുതിയ ഊർജം നൽകുന്നതാകും ഇത്തവണത്തെ ബജറ്റെന്നും ചരിത്രപരമായ ബില്ലുകൾ ഈ സമ്മേളനകാലയളവിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

 വികസിത ഇന്ത്യയ്ക്കായുള്ള പരിഷ്കാരങ്ങൾക്ക് ശക്തി പകരുകയാണ് ബജറ്റിൻറെ ലക്ഷ്യം. ബജറ്റ് സമ്മേളനത്തിന് മുമ്പ് മഹാലക്ഷ്മിയെ നമിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മധ്യവർഗത്തിനടക്കം ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

 2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റ്. രാജ്യത്തെ ജനങ്ങൾ മൂന്നാമതും ഭരിക്കാനുള്ള വിശ്വാസം തന്നിലേൽപ്പിച്ചു. ഇത്തവണത്തെ ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകും. എല്ലാത്തവണത്തെയും പോലെ നിർണ്ണായക ബില്ലുകൾ ഈ സമ്മേളനത്തിലുമുണ്ട്. പരിഷ്കാരങ്ങൾക്ക് ശക്തി പകരുകയെന്നതാണ് ബജറ്റിൻറെ ലക്ഷ്യം. യുവാക്കളുടെ ലക്ഷ്യപൂർത്തീകരണവും സർക്കാരിൻറെ ദൗത്യമാണ്. സ്ത്രീ ശാക്തീകരണത്തിനും സർക്കാർ എന്നും പ്രാധാന്യം നൽകും.

vachakam
vachakam
vachakam

മഹാലക്ഷ്മി ശ്ലോകം ചൊല്ലി, മഹാലക്ഷ്മിയുടെ അനുഗ്രഹം തേടിയാണ് പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്. തന്റെ മൂന്നാം സർക്കാരിലെ മൂന്നാം സമ്പൂർണ ബജറ്റാണ് വരുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം രാജ്യം സമ്പൂർണ വികസനം നേടും. ഈ ബജറ്റിന്റെ ലക്ഷ്യം സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശക്തി പകരലാണ്. സമസ്ത മേഖലകളിലെയും വികസനമാണ് ലക്ഷ്യം.

യുവാക്കളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണ്. സ്ത്രീകൾക്കും യുവാക്കൾക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകുമെന്നും സ്ത്രീശാക്തീകരണത്തിന് ഊന്നലുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam