ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി; മലപ്പുറത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം

JANUARY 31, 2025, 2:08 AM

മലപ്പുറം: മലപ്പുറത്ത് ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തില്‍ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം ആതവനാട്ടിലാണ് ദാരുണമായ അപകടം നടന്നത്. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലി (22) ആണ് മരിച്ചത്. ഫർണീച്ചർ നിർമ്മാണത്തിനിടെ കട്ടർ  യുവാവിൻ്റെ വയറില്‍ തട്ടുകയായിരുന്നുഎന്നാണ് ലഭിക്കുന്ന വിവരം. 

വ്യഴാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിന്റെ വയറിൽ തട്ടുകയായിരുന്നു. തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു. സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു ദാരുണമായ അപകടം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam