പിഞ്ചുകുഞ്ഞിന്റെ മരണം മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയാണെന്ന് തെറ്റിദ്ധരിച്ചു: ജീവനൊടുക്കാൻ അമ്മയുടെ ശ്രമം  

JANUARY 30, 2025, 8:28 PM

 മൂലമറ്റം: കഴിഞ്ഞ ദിവസമാണ്  പൂച്ചപ്ര സ്വദേശി തെങ്ങുംതോട്ടത്തിൽ അനൂപ്–സ്വപ്ന ദമ്പതികളുടെ  33 ദിവസം പ്രായമുള്ള കുഞ്ഞ് അസുഖം മൂലം  മരിച്ചത്.

കുഞ്ഞിന്റെ മരണം മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയാണെന്നു തെറ്റിദ്ധരിച്ച് അമ്മ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. മാസം തികയാതെ എട്ടാം മാസത്തിലാണു കുഞ്ഞു ജനിച്ചത്. 

ജനനസമയത്തു കുട്ടിക്ക് ഭാരക്കുറവായിരുന്നതിനാൽ പല ശാരീരിക വിഷമതകളുമുണ്ടായിരുന്നു. ഇതാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 

vachakam
vachakam
vachakam

 വീട്ടിൽ വച്ചാണു ബുധനാഴ്ച ഉച്ചയ്ക്കുശേഷം അമ്മ ജീവനൊടുക്കാൻ ശ്രമിച്ചത്. ‍ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam