ചെന്നൈ എഫ്.സി.യെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യത നിലനിർത്തി

JANUARY 30, 2025, 11:09 PM

ചെന്നൈ : ഐ.എസ്.എൽ ഫുട്‌ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്‌ളാസ്റ്റേഴ്‌സ് 3-1ന് ചെന്നൈയിൻ എഫ്.സിയെ കീഴടക്കി. മൂന്നാം മിനിട്ടിൽ ജീസസ് ജിമിനെസ്, ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ കൊറോ, 56-ാം മിനിട്ടിൽ ക്വാമി പെപ്ര എന്നിവരാണ് ബ്‌ളാസ്റ്റേഴ്‌സിന് വേണ്ടി സ്‌കോർ ചെയ്തത്.

31-ാം മിനിട്ടിൽ വിൽമർ ജോർദാൻ ഗിലിനെ ചുവപ്പുകാർഡിലൂടെ നഷ്ടമായ ചെന്നൈയിൻ കളിതീരുന്നതിന് തൊട്ടുമുമ്പ് വിൻസി ബാരറ്റോയിലൂടെയാണ് ആശ്വാസ ഗോൾ കണ്ടെത്തിയത്.
ഈ സീസണിലെ 19 മത്സരങ്ങളിൽ ബ്‌ളാസ്റ്റേഴ്‌സിന്റെ ഏഴാം ജയമാണിത്. 24 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്‌ളാസ്റ്റേഴ്‌സ്.

ചെന്നൈയിൻ എഫ്‌സിയ്‌ക്കെതിരെയുള്ള ജയത്തിനിടെ ബ്ലാസ്റ്റേഴ്‌സ് ക്യാപ്ടൻ അഡ്രിയാൻ ലൂണയും സാദിയോ നോഹയും തമ്മിൽ മത്സരശേഷം കയ്യാങ്കളിയുടെ വക്കിലെത്തിയത് കല്ലുകടിയായി. ഇഷാൻ പണ്ഡിത ഇരുവരേയും പിടിച്ച് മാറ്റിയില്ലായിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് വലിയ നാണക്കേടായേനെ. നോഹ കളിയുടെ അവസാന നിമിഷം ഒരു അവസരം നഷ്ടപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

പെനാൽറ്റി ബോക്‌സിൽ ഇഷാനും ലൂണയും പാസിംഗ് ഓപ്ഷനുകളായി ഉണ്ടായിട്ടും നോഹ ഗോളിനായി ശ്രമിച്ച് അവസരം കളഞ്ഞു. ഇത് ലൂണയെ പ്രകോപിപ്പിച്ചു. പിന്നാലെ ഇരുവരും കയ്യേറ്റത്തോട് അടുത്തു. പിന്നീട് ലൂണ ഇക്കാര്യത്തിൽ ഖേദമറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam