ധോണിയും വീണു! വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാമനായി ദിനേശ് കാർത്തിക്

JANUARY 29, 2025, 4:37 AM

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് ടി20 ഫോർമാറ്റിൽ പുതിയ റെക്കോർഡ്. ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക് മാറി. ഇന്ത്യൻ ഇതിഹാസം എംഎസ് ധോണിയെ മറികടന്നാണ് ദിനേശ് കാർത്തിക് ഈ നേട്ടം കൈവരിച്ചത്.

കാർത്തിക് ഇതിനകം 409 ടി20 മത്സരങ്ങളിൽ നിന്ന് 7451 റൺസ് നേടിയിട്ടുണ്ട്. 391 ടി20കളിൽ നിന്ന് ധോണി 7432 റൺസ് നേടിയിരുന്നു. ഡർബൻ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ കാർത്തിക് 15 പന്തിൽ നിന്ന് 21 റൺസ് നേടി. താരം രണ്ട് സിക്സറുകൾ പറത്തി. ഇതോടെ ധോണിയെ മറികടന്നാണ് കാർത്തിക് ഈ നേട്ടം കൈവരിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഡർബൻ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടി. ലക്ഷ്യം പിന്തുടർന്ന റോയൽസ് ഒരു പന്തും ആറ് വിക്കറ്റും ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. റോയൽസിനായി റൂബിൻ ഹെർമൻ 51 പന്തിൽ 59 റൺസും ലുവൻ ഡ്രെ പ്രിട്ടോറിയസ് 29 പന്തിൽ 43 റൺസും നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam