ലാസിയോയ്‌ക്കെതിരായ സീരി എ മത്സരത്തിൽ നാപോളി 2-2 എന്ന സ്‌കോറിന്റെ സമനില വഴങ്ങി. ഇതോടെ ലീഗിലെ അവരുടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടേക്കും.
ലാസിയോ തുടക്കത്തിൽ ഇസക്‌സനിലൂടെ ലീഡ് എടുത്തെങ്കിലും രാസ്പദോരിയുടെ 13-ാം മിനിറ്റിലെ ഗോൾ നാപോളിക്ക് സമനില നൽകി.
ഒരു സെൽഫ് ഗോൾ നാപോളിക്ക് 64-ാം മിനിറ്റിൽ ലീഡും നൽകി. എന്നാൽ ബൗലെ ദിയ 87-ാം മിനിറ്റിൽ നേടിയ ഗോൾ നാപോളിക്ക് വിജയം നിഷേധിച്ചു.
ഇന്റർ മിലാനേക്കാൾ രണ്ട് പോയിന്റ് മാത്രം മുന്നിലുള്ള നാപോളിക്ക് നാളെ ഇന്റർ യുവന്റസിനെ തോൽപ്പിക്കുക ആണെങ്കിൽ ഒന്നാം സ്ഥാനം നഷ്ടപ്പെടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്