ഇന്ത്യക്ക് തിരിച്ചടിയായി ബൗളിംഗ് കോച്ച് മോർണി മോർക്കൽ നാട്ടിലേക്ക് മടങ്ങി

FEBRUARY 19, 2025, 2:55 AM

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യയുടെ ബൗളിംഗ് കോച്ച് മോർണി മോർക്കൽ ടീം ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പിതാവിന്റെ നിര്യാണത്തെത്തുടർന്നാണ് മോർക്കൽ ടീം ക്യാംപ് വിട്ടതെന്നാണ് റിപ്പോർട്ട്. മോർക്കൽ തിരിച്ച് ടീം ക്യാംപിൽ എപ്പോൾ എത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

ഇന്ത്യയുടെ പരിശീലന സെഷനിൽ മോർക്കൽ പങ്കെടുത്തിരുന്നില്ല. വ്യാഴാഴ്ച ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ പാകിസ്ഥാനാണ് എതിരാളികൾ. 2023ൽ കുറച്ചുകാലം പാകിസ്ഥാന്റെ ബൗളിംഗ് കോച്ച് കൂടിയായിരുന്ന മോർക്കലിന്റെ അസാന്നിധ്യം നിർണായക പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്.

അതിനിടെ പരിശീലന സെഷനിൽ ഹാർദ്ദിക് പാണ്ഡ്യയുടെ ഷോട്ട് കൊണ്ട് വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പരിക്കേറ്റതും ഇന്ത്യക്ക് ആശങ്കയായി. 2022ൽ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാൽമുട്ടിലാണ് റിഷഭ് പന്തിന് പന്തുകൊണ്ട് പരിക്കേറ്റത്. വേദന കാരണം കാൽ നിലത്തൂന്നാവാനാതെ മുടന്തി ഗ്രൗണ്ട് വിട്ട റിഷഭ് പന്ത് പിന്നീട് വിക്കറ്റ് കീപ്പിംഗ്, ഫീൽഡിംഗ് പരിശീലനം ഒഴിവാക്കിയ പന്ത് പിന്നീട് ബാറ്റിംഗിനിറങ്ങിയപ്പോഴും ടൈമിംഗ് കണ്ടെത്താൻ പാടുപെട്ടു. പല പന്തുകളും റിഷഭ് പന്തിന്റെ ബാറ്റിന്റെ എഡ്ജിൽ തട്ടി ക്യാച്ചാവുകയും ചെയ്തു.

vachakam
vachakam
vachakam

ടീമിനെ മൂന്ന് ടീമുകളായി തിരിച്ച ഡയറക്ട് ത്രോ മത്സരമാണ് പ്രധാനമായും ഇന്ത്യൻ ടീം പരിശീലിച്ചത്. ക്യാപ്ടൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരുടെ നേതൃത്വത്തിൽ ടീമിനെ മൂന്നായി തിരിച്ചായിരുന്നു ഫീൽഡിംഗ് പരിശീലനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam