ചാമ്പ്യൻസ് ട്രോഫി ഫോട്ടോ ഷൂട്ടിൽ പിങ്ക് തൊപ്പിയണിഞ്ഞ് രോഹിത്തും പാണ്ഡ്യയും, പച്ചത്തൊപ്പിയിട്ട് ജഡേജ; തൊപ്പിയുടെ നിറത്തിന് പിന്നിലെ കാരണമറിയാം

FEBRUARY 19, 2025, 3:40 AM

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് നാളെ പാകിസ്ഥാനില്‍ തുടക്കമാകാനിരിക്കെ ടൂര്‍ണമെന്‍റിനായുള്ള ഫോട്ടോ ഷൂട്ടിന്‍റെ തിരക്കിലാണ് ഇന്ത്യൻ താരങ്ങള്‍. ഇതിനിടെ ചാമ്പ്യൻസ് ട്രോഫി ഫൂട്ടിനിടെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും പിങ്ക് തൊപ്പിയും രവീന്ദ്ര ജഡേജ പച്ചത്തൊപ്പിയും ധരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന് ഈ ചിത്രങ്ങൾ.

ഇന്ത്യയുടെ പരമ്പരാഗത നീല തൊപ്പിക്ക് പകരം പിങ്ക്, പച്ച നിറങ്ങളിലുള്ള തൊപ്പിയണിഞ്ഞ് താരങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയ്ക്ക് വക വച്ചിരുന്നു. എന്തുകൊണ്ടാണ് ഇന്ത്യൻ താരങ്ങള്‍ വ്യത്യസ്ത നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നതെന്നായിരുന്നു പ്രധാന ചര്‍ച്ച വിഷയം.

എന്നാൽ ഇതിന് കാരണം ആണ് ഇനി പറയാൻ പോകുന്നത്. ഐസിസിയുടെ പോയവര്‍ഷത്തെ ഏകദിന, ടി20 ടീമിലുള്‍പ്പെട്ട താരങ്ങാണ് ഇവര്‍ മൂന്നുപേരും. ഐസിസി ടി20 ടീമിലുള്‍പ്പെട്ടവര്‍ക്ക് പിങ്ക് തൊപ്പിയും ടെസ്റ്റ് ടീമിലെ താരങ്ങള്‍ക്ക് പച്ച തൊപ്പിയും ഏകദിന ടീമിലുള്‍പ്പെട്ടവര്‍ക്ക് നീലതൊപ്പിയുമാണ് ഐസിസി സമ്മാനമായി നല്‍കുക. രോഹിത്തും ഹാര്‍ദ്ദിക്കും 2024ലെ ഐസിസി ടി20 ടീമിലുള്ള താരങ്ങളാണ്. ജസ്പ്രീത് ബുമ്രയാണ് ടി20 ടീമിലെ മൂന്നാമത്തെ ഇന്ത്യൻ താരം. ഐസിസി ടി20 ടീമിന്‍റെ ഭാഗമായതോടെയാണ് ഇവര്‍ക്ക് പിങ്ക് തൊപ്പി സമ്മാനിച്ചത്. ജസ്പ്രീത് ബുമ്ര ടൂര്‍ണമെന്‍റിന് എത്തിയിട്ടില്ലാത്തതിനാല്‍ തൊപ്പി സമ്മാനിക്കാനായില്ല. രവീന്ദ്ര ജഡേജ പച്ചത്തൊപ്പി ധരിച്ചിരിക്കുന്നത് 2024ലെ ഐസിസി ടെസ്റ്റ് ടീമിന്‍റെ ഭാഗമായതിനാലാണ്. ജസ്പ്രീത് ബുമ്രയുംയശസ്വി ജയ്സ്വാളും ടെസ്റ്റ് ടീമിന്‍റെ ഭാഗമാണെങ്കിലും ചാമ്പ്യൻസ് ട്രോഫി ടീമിലില്ലാത്തതിനാല്‍ തൊപ്പി ഏറ്റുവാങ്ങാനായില്ല.

vachakam
vachakam
vachakam

അതേസമയം ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ ടി20 താരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പേസര്‍ അര്‍ഷ്ദീപ് സിംഗ് മികച്ച ടി20 താരത്തിനുള്ള ഐസിസി ട്രോഫി ഏറ്റുവാങ്ങി.ഏകദിന ടീമില്‍ ഒരു ഇന്ത്യൻ താരം പോലുമില്ലാത്തതിനാല്‍ ഇന്ത്യൻ താരങ്ങളിലാര്‍ക്കും നീല തൊപ്പി കിട്ടിയില്ല. ഇതാണ് തൊപ്പിക്ക് പിന്നിലെ രഹസ്യം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam