രണ്ടാം വരവിൽ ആദ്യഗോളടിച്ച് നെയ്മർ

FEBRUARY 17, 2025, 6:26 AM

നെയ്മർ തന്റെ സാന്റോസിലെ രണ്ടാം വരവിലെ ആദ്യ ഗോൾ നേടി. ഇന്ന് ലീഗിൽ അഗ്വ സാന്റയ്‌ക്കെതിരെ നടന്ന മത്സരത്തിൽ സാന്റോസ് 3 -1ന്റെ വിജയം നേടി. നെയ്മർ വന്ന ശേഷമുള്ള ക്ലബിന്റെ ആദ്യ വിജയവുമാണ് ഇത്. ഇന്ന് 14-ാം മിനിറ്റിൽ പെനാൽറ്റി നേടിയ നെയ്മർ ആ പെനാൽറ്റി ഗോളാക്കി മാറ്റുക ആയിരുന്നു.

26-ാം മിനിറ്റിൽ തസിയാനോ സാന്റോസിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ അഗ്വ സാന്റ ഒരു ഗോൾ നേടിയെങ്കിലും 70-ാം മിനിറ്റിൽ ഗിൽഹെർമെ സാന്റോസിന് വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ, 10 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി സാന്റോസ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam