റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പെനാൽറ്റിയുടെ കരുത്തിൽ ബാഴ്‌സലോണ റയോ വല്ലെക്കാനോയ്‌ക്കെതിരെ 1-0ന്റെ വിജയത്തോടെ ലാ ലിഗയിൽ ഒന്നാം സ്ഥാനത്തേക്കെത്തിച്ചു. ഈ വിജയം 2025ലെ ബാഴ്‌സയുടെ അപരാജിത കുതിപ്പ് 12 മത്സരങ്ങളാക്കി നീട്ടി.
റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും അവരുടെ മത്സരങ്ങളിൽ പോയിന്റുകൾ നഷ്ടപ്പെടുത്തിയതോടെ, ബാഴ്‌സലോണക്ക് ഒന്നാമതെത്താൻ അവസരം തെളിയുകയായിരുന്നു. ലെവൻഡോവ്‌സ്‌കിയുടെ 28-ാം മിനിറ്റിലെ പെനാൽറ്റി ആണ് കളിയുടെ വിധി നിർണയിച്ചത്. റയോ ഗോൾകീപ്പർ പെപ് ചാവാറിയ നിരവധി നിർണായക സേവുകൾ നടത്തി.
ബാഴ്‌സലോണക്കും റയൽ മാഡ്രിഡിനും ഇപ്പോൾ 51 പോയിന്റ് വീതമാണുള്ളത്. 50 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് തൊട്ടു പിറകിലും ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്