കേരളത്തിന്റെ മികച്ച ഫുട്‌ബോൾ കളിക്കാരനും മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം താരം കൂടിയായ ഐ.എം വിജയന് രാജ്യം പത്മശ്രീ നൽകി ആദരിച്ച പുരസ്‌കാര നിറവിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റർജി പത്മശ്രീ ഐ.എം വിജയനെ പൊന്നാട അണിയിച്ച് ആദരിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്റെ സന്തോഷം പങ്കുവയ്ക്കാൻ സാധിച്ചതിൽ ഏറെ ആഹ്‌ളാദമുണ്ടെന്നും എനിക്ക് ലഭിച്ച പത്മശ്രീ ഫുട്‌ബോളിനുള്ള അംഗീകാരം കൂടിയാണെന്നും ഐ.എം വിജയൻ പറഞ്ഞു.
1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടിയ ഐ.എം വിജയൻ, ഏറ്റവും വേഗത്തിൽ ഗോൾ നേടുന്ന താരമെന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കിയിരുന്നു. മുന്നേറ്റ നിരയിൽ കളിച്ചിരുന്ന ഐ.എം വിജയൻ മിഡ്ഫീൽഡറായും തിളങ്ങിയിട്ടുണ്ട്.
കായിക താരങ്ങൾക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജുന അവാർഡ് 2003ൽ അദ്ദേഹത്തിന് ലഭിച്ചു. കളിക്കളത്തിൽനിന്ന് ഔദ്യോഗികമായി വിരമിച്ച ശേഷം നിലവിൽ എം.എസ്.പി.യിൽ അസി. കമാൻഡന്റായും എ.ഐ.എഫ്.എഫ് ടെക്‌നിക്കൽ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചുവരികയാണ് ഐ.എം വിജയൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്