ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് ചാമ്പ്യൻസ് ട്രോഫിക്ക് ഉണ്ടാകും. അദ്ദേഹത്തിന്റെ ഗ്രോയിൻ പരിക്ക് ഗുരുതരമല്ല എന്ന് ഇംഗ്ലണ്ട് സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഡക്കറ്റിന് പരിക്കേറ്റത്, ഇത് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ അദ്ദേഹം ഉണ്ടാകുമോ എന്ന ആശങ്ക ഉയർത്തിയിരുന്നു.
ഫെബ്രുവരി 22ന് ലാഹോറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി ഫെബ്രുവരി 18ന് ഡക്കറ്റ് ടീമിനൊപ്പം പാകിസ്ഥാനിലേക്ക് പോകുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) സ്ഥിരീകരിച്ചു. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായിരുന്നു ഡക്കറ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്