ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ്് ന്യൂകാസിൽ യുണൈറ്റഡിനെ തകർത്ത് ആദ്യ നാലിലേക്ക് തിരിച്ചെത്തിയത്. ഈജിപ്ഷ്യൻ താരം ഒമർ ഖാലിദ് മർമൗഷിന്റെ ഹാട്രിക്ക് ഗോളാണ് സിറ്റിയുടെ ജയം അനായാസമാക്കിയത്. 14 മിനിറ്റിനിടെ മൂന്ന് ഗോളുകളടിച്ച് താരം ന്യൂകാസിലിനെ ഞെട്ടിച്ചു. നാലാം ഗോൾ അവസാന ഘട്ടത്തിൽ ജെയിംസ് മക്കാറ്റി വലയിലാക്കി. 84-ാം മിനിറ്റിലാണ് ഗോൾ വന്നത്.
കഴിഞ്ഞ മത്സരത്തിൽ ആഴ്‌സണലിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് സിറ്റി വിജയ വഴിയിൽ തിരിച്ചെത്തിയത്. മറ്റ് മത്സരങ്ങളിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ ഫുൾഹാം 2-1ന് പരാജയപ്പെടുത്തി. എവർട്ടൻ 1-2ന് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി. എവർട്ടണിനായി അർജന്റീനയുടെ കാർലോസ് അൽകാരസ് വിജയഗോൾ നേടി. ആദ്യ ഗോൾ ബെറ്റോയുടെ വകയായിരുന്നു. ഈ ഗോളിനും അൽകാരസാണ് വഴിയൊരുക്കിയത്. ആഴ്‌സണൽ 0-2ന് ലെയ്സ്റ്റർ സിറ്റിയെ വീഴ്ത്തി.
പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് കുതിക്കുന്ന നോട്ടിങ്ഹാം ഫോറസ്റ്റിനെ ഫുൾഹാം സ്വന്തം തട്ടകത്തിലാണ് തോൽപ്പിച്ചത്. 15-ാം മിനിറ്റിൽ എമിലി റോവിലൂടെ ഫുൾഹാം മുന്നിലെത്തി. എന്നാൽ ക്രിസ് വുഡ് 37-ാം മിനിറ്റിൽ നോട്ടിങ്ഹാമിന് സമനില സമ്മാനിച്ചു. 62-ാം മിനിറ്റിൽ കാൽവി ബാസിയുടെ ഗോളാണ് ഫുൾഹാമിന്റെ ജയം നിർണയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്