പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലണ്ടനിൽ ടോട്ടനത്തോട് തോറ്റു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ടോട്ടനത്തിന്റെ വിജയം. തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു മേൽ ആധിപത്യം സ്ഥാപിക്കാൻ സ്പർസിനായി. അവർ 13-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു.
പരിക്ക് മാറി എത്തിയ മാഡിസൺ അണ് സ്പർസിന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ ഗർനാചോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും അർജന്റീനൻ താരത്തിന് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പൊരുതി കളിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. പരിക്ക് കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് ബെഞ്ചിൽ ഇന്ന് 17കാരനായ ചിദോ ഒബിക്ക് യുണൈറ്റഡിനായി അവസരം ലഭിച്ചു.
ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 29 പോയിന്റുമായി 15-ാം സ്ഥാനത്തേക്ക് താഴ്ന്നു. 30 പോയിന്റുമായി സ്പർസ് 12-ാം സ്ഥാനത്ത് എത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്