വിജയക്കുതിപ്പ് തുടർന്ന് ലിവർപൂൾ

FEBRUARY 17, 2025, 6:34 AM

പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് ലിവർപൂൾ. സ്വന്തം തട്ടകമായ ആൻഫീൽഡിൽ വോൾവ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ തോൽപിച്ചു.

ലൂയിസ് ഡയസും(15) പെനാൽറ്റിയിലൂടെ മുഹമ്മദ് സലാഹും(37) ലക്ഷ്യംകണ്ടു. വോൾവ്‌സിനായി മത്തേയുസ് കുനിയ(67) ആശ്വാസ ഗോൾ നേടി. ജയത്തോടെ പ്രീമിയർ ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരാനായി. നിലവിൽ 60 പോയന്റുമായി ലിവർപൂൾ തലപ്പത്ത് തുടരുന്നു. രണ്ടാമതുള്ള ആർസനലുമായി ഏഴ് പോയന്റിന്റെ മേധാവിത്വമാണുള്ളത്.

ഈ സീസണിൽ എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി കളിച്ച 40 മാച്ചിൽ 30ലും ജയിക്കാൻ ആർനെ സ്ലോട്ടിനും സംഘത്തിനുമായി. യൂറോപ്പിലെ ടോപ് അഞ്ച് ലീഗുകളിൽ കളിക്കുന്ന ടീമുകളിൽ ഒന്നാമതാണ് ലിവർപൂൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam