ദുബായ്: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ ചാമ്പ്യൻമാർക്ക് വമ്പൻ സമ്മാനത്തുക. 8 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന ടൂർണമെന്റിലെ ചാമ്പ്യൻമാർക്ക് 2.24 മില്യൺ ഡോളർ (ഏകദേശം 19.45 കോടിരൂപ) സമ്മാനമായി ലഭിക്കും.
റണ്ണേഴ്‌സ് അപ്പിന് 1.12 മില്യൺ ഡോളർ (9.72 കോടിരൂപ) ലഭിക്കും. സെമിയിൽ തോൽക്കുന്നവർക്ക് 5,60,000 ഡോളർ വീതമാകും (4.86കോടി രൂപ) കിട്ടുക.
ഗ്രൂപ്പ് ഘട്ടത്തിലെ ഒരു വിജയത്തിന് 34,000 ഡോളർ (29 ലക്ഷം രൂപ) കിട്ടും. അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 3,50,000 ഡോളറും(ഏകദേശം 3.04 കോടി രൂപ) ഏഴ്, എട്ട് സ്ഥാനങ്ങളിലുള്ളവർക്ക് 1,40,000 ഡോളറും(ഏകദേശം 1.21 കോടി രൂപ) ലഭിക്കും.
ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമിനും 1,25,000 ഡോളർ (1.08 കോടിരൂപ) ലഭിക്കും. ടൂർണമെന്റിൽ ആകെ 6.9 മില്യൺ ഡോളർ (59 കോടി രൂപ) ആണ് സമ്മാനമായി നൽകുന്നത്.
2017 ലാണ് ഇതിന് മുമ്പ് അവസാനമായി ചാമ്പ്യൻസ് ട്രോഫി നടന്നത്. അന്നത്തെ ടൂർണമെന്റുമായി താരതമ്യം ചെയ്യുമ്പോൾ സമ്മാനത്തുകയിൽ 53 ശതമാനത്തിന്റെ വർദ്ധനവുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്