മലപ്പുറം: ഊർങ്ങാട്ടിരി തെരട്ടമ്മൽ അഖിലേന്ത്യ സെവൻസ് ടൂർണമെന്റിനിടെ വെടിക്കെട്ട് അപകടം.
സെവൻസ് ഫുട്‌ബോൾ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ കാണികൾക്കിടയിലേക്ക് പടക്കം വീഴുകയായിരുന്നു.
22 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്.
മൈതാനത്ത് നിന്ന് ഉയരത്തിൽ വിട്ട പടക്കം ഗാലറിയിൽ ഇരുന്നവർക്കിടയിലേക്ക് വീണ് പൊട്ടി. ഇതോടെ ഗാലറിയിൽ ഇരുന്നവർ ചിതറി ഓടി.
മൂന്ന് പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടയും പരിക്ക് ഗുരുതരമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്