ആ തീരുമാനത്തിന് മാറ്റം; പിഎ‌സ്‌സിയിലെ ശമ്പള വർദ്ധനവിന് മുൻകാല പ്രാബല്യമില്ല

FEBRUARY 20, 2025, 6:24 AM

തിരുവനന്തപുരം: കേരള പബ്ലിക്ക് സർവീസ് കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റം വരുത്തിയതായി റിപ്പോർട്ട്. 

2016 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം വർദ്ധിപ്പിക്കുകയാണെങ്കിൽ സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നടപടി എന്നാണ് ലഭിക്കുന്ന വിവരം.

2016 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകിയാൽ 35 കോടി രൂപയുടെ ബാദ്ധ്യത സർക്കാരിനുണ്ടാകും. ഇതോടെയാണ് വർദ്ധനവ് 2025 ജനുവരി മുതലാക്കി പുനക്രമീകരിക്കാൻ തീരുമാനമായത്. 

vachakam
vachakam
vachakam

അതേസമയം രാഷ്ട്രീയ നിയമനം നേടിയ പിഎസ്‌സി ചെയർമാനും 21 അംഗങ്ങൾക്കും ഒന്നര ലക്ഷത്തോളം രൂപയുടെ ശമ്പള വർദ്ധനവാണ് സർക്കാർ നടപ്പാക്കിയത്. ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കാൻ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam