യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിലേക്കുള്ള ഒന്നാം പാദ പ്ലേ ഓഫിൽ മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ജയിച്ച് കയറിയപ്പോൾ എ.സി മിലാൻ തോൽവി വഴങ്ങി.
സെൽറ്റിക്കിനെതിരെ അവരുടെ മൈതാനത്ത് 21ന്റെ ജയമാണ് ബയേൺ നേടിയത്. മിഖായേൽ ഓലിഡേയും ഹാരി കേനുമാണ് ബയേണിനായി ഗോളുകൾ നേടിയത്. ഡയ്‌സൻ മയേഡ സെൽറ്റിക്കിനായി ഒരു ഗോൾ മടക്കി.
നേരത്തേ മത്സരത്തിന്റെ ആദ്യ മിനിട്ടിൽ തന്നെ സെൽറ്റിക്കിന്റെ നിക്കോളാസ് കുൻ ബയേണിന്റെ വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു.
ഇറ്റാലിയൻ വമ്പൻമാരായ എ.സി മിലാൻ ഡച്ച് സൂപ്പർ ടീം ഫെയനൂർദിനോടാണ് 10 ത്തിന്റെ തോൽവി വഴങ്ങിയത്. ഫെയനൂർദിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇഗോർ പൈക് സാവോയാണ് ആതിഥേയരുടെ വിജയ ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ബെൻഫിക്ക 10ത്തിന് മൊണാക്കോയേയും ക്ലബ് ബ്രു ഗ്ഗെ 21ന് അറ്റ്‌ലാന്റയേയും തോൽപ്പിച്ചു. രണ്ടാം പാദ മത്സരങ്ങൾ 18, 19 തീയതികളിൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്