കോപ ഡെൽ റേ സെമിഫൈനലിൽ ബാഴ്‌സലോണ അത്‌ലറ്റിക്കോയെ നേരിടും, റയൽ മാഡ്രിഡ് റയൽ സോസിഡാഡിനെയും നേരിടും. 2014ന് ശേഷം ഇത് ആദ്യമായാണ് സ്‌പെയിനിലെ മികച്ച മൂന്ന് ക്ലബ്ബുകളായ ബാഴ്‌സലോണ, റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരെല്ലാം കോപ ഡെൽ റേയിൽ അവസാന നാലിൽ എത്തുന്നത്.
31 കിരീടങ്ങളുള്ള ടൂർണമെന്റിലെ ഏറ്റവും വിജയകരമായ ക്ലബ്ബായ ബാഴ്‌സലോണ. നിലവിൽ ലാലിഗയിൽ രണ്ടാമതും ബാഴ്‌സലോണയെക്കാൾ ഒരു പോയിന്റ് മുന്നിലുമുള്ള അത്‌ലറ്റിക്കോ 2013ൽ അണ് അവസാനമായി ഈ കിരീടം നേടിയത്. 10 തവണ ഈ ട്രോഫി അത്‌ലറ്റിക്കോ മാഡ്രിഡ് ഉയർത്തിയിട്ടുണ്ട്.
കോപ്പ ഡെൽ റെ 20 തവണ വിജയിച്ച നിലവിലെ സ്പാനിഷ്, യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡും കിരീടം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. 2020ൽ കോപ ഡെൽ റെ കിരീടം നേടിയ റയൽ സോസിഡാഡ് രണ്ടുതവണ ഈ കിരീടം നേടിയിട്ടുണ്ട്.
ആദ്യ പാദങ്ങൾ ഫെബ്രുവരി 25, 26 തീിയതികളിലും രണ്ടാം പാദങ്ങൾ ഏപ്രിൽ 1, 2 തിയതികളിലും നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്