വനിതാ പ്രീമിയർ ലീഗിൽ യു.പിയെ വീഴ്ത്തി ഗുജറാത്ത്

FEBRUARY 17, 2025, 2:42 AM

വഡോദര: വനിതാ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ജയ്ന്റ്‌സ് 6 വിക്കറ്റിന് യു.പി. വാരിയേഴ്‌സിനെ കീഴടക്കി സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത യു.പി. വാരിയേഴ്‌സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടി. മറുപടിക്കിറങ്ങിയ ഗുജറാത്ത് 18 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (144/4). 

തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ ആഷ് ഗാർഡ്‌നർ (32 പന്തിൽ 52) ആണ് ഗുജറാത്തിന്റെ ചേസിംഗിലെ മുന്നണിപ്പോരാളികളായത്. ഹർലീൻ ഡിയോളും (പുറത്താകാതെ 34) ഡോട്ടിനും (പുറത്താകാതെ 18 പന്തിൽ 33) അനായാസം ഗുജറാത്തിനെ വിജയതീരത്തെത്തിച്ചു. സോഫി ഇക്ലസ്റ്റൺ യു.പിക്കായി 2 വിക്കറ്റ് വീഴ്ത്തി.

നേരത്തേ 27 പന്തിൽ 39 റൺസെടുത്ത ക്യാപ്ടൻ ദീപ്തി ശർമ്മയാണ് യു.പിയുടെ ടോപ് സ്‌കോററായത്. ഉമ ഛെത്രിയും (24) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഗുജറാത്തിനായി പ്രിയ മിശ്ര മൂന്നും ക്യാപ്ടൻ ഗാർഡ്നർ, ഡോട്ടിൻ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. 

vachakam
vachakam
vachakam

ഗുജറാത്ത് ആദ്യ മത്സരത്തിൽ ആർ.സി.ബിയോട് തോറ്റിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam