ബ്രൈറ്റണിനെതിരെ പ്രീമിയർ ലീഗിൽ ചെൽസി 3-0ന്റെ കനത്ത തോൽവി ഏറ്റുവാങ്ങി, കഴിഞ്ഞ മത്സരത്തിൽ ചെൽസി എഫ്എ കപ്പിലും ബ്രൈറ്റണോട് തോറ്റിരുന്നു.
ഇന്ന് തുടക്കത്തിൽ 27-ാം മിനിറ്റിൽ മിറ്റോനയിലൂടെ ബ്രൈറ്റൺ ലീഡ് എടുത്തു. പിന്നാലെ ബ്രൈറ്റൺ 38-ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കി, ഡാനി വെൽബെക്ക് ഒരുക്കിയ അവസരം യാങ്കുബ മിന്റേയെ ഫിനിഷ് ചെയ്തു.
രണ്ടാം പകുതിയിൽ വീണ്ടും വെൽബെക്കിന്റെ അസിസ്റ്റിൽ മിന്റേയെ സ്‌കോർ ചെയ്തു. ഈ തോൽവി ചെൽസിയെ ലീഗിൽ 43 പോയിന്റുമായി നാലാമത് നിർത്തുന്നു. ബ്രൈറ്റൺ 37 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്