ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഹാർദിക് പാണ്ഡ്യ അടിച്ച പന്ത് കൊണ്ടാണ് പന്തിന്റെ കാലിന് പരിക്കേറ്റത്. പരിക്കേറ്റ ഉടൻ നിലത്തുവീണ പന്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
കാൽമുട്ടിന് ഐസിംഗ് നടത്തിയ ശേഷമാണ് പന്ത് എഴുന്നേറ്റത്. പിന്നീട് കാലിൽ സ്ട്രാപ്പ് ധരിച്ചശേഷം പരിശീലനം മതിയാക്കി ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങി.
താരത്തിന്റെ പരിക്ക് ഗൗരവമുള്ളതാണോയെന്ന് വ്യക്തമല്ല. നേരത്തേ വാഹനാപകടത്തിലും പന്തിന് കാലിന് പരിക്കേറ്റിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്