മുഹമ്മദൻ എസ്സിയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ആൻഡ്രി ചെർണിഷോവ് രാജിവെച്ചു. ക്ലബിലെ സാമ്ബത്തിക പ്രതിസന്ധിയെ തുടർന്നാണ് അദ്ദേഹത്തിന്റെ രാജി എന്നാണ് റിപ്പോർട്ടുകള്‍.
അവസാന നാല് മാസമായി അദ്ദേഹത്തിന് വേതനം കിട്ടിയിട്ടില്ല. മുഹമ്മദൻസ് ഇപ്പോള്‍ ഐ എസ് എല്ലിലെ ഏറ്റവും അവസാന സ്ഥാനത്താണ് ഉള്ളത്.
ഐ എസ് എല്ലില്‍ 17 മത്സരങ്ങളില്‍ നിന്ന് ആകെ 2 വിജയം മാത്രമെ മുഹമ്മദൻസിന് നേടാൻ ആയിരുന്നുള്ളൂ. ഐ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ ക്ലബ് വിടുന്നത് ആരാധാകർക്ക് വലിയ ക്ഷീണമാകും. ഈ സീസണില്‍ നിരവധി വെല്ലുവിളി നേരിടുകയാണ് ക്ലബ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്