തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ദേവേന്ദുവിന്റെ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ പൂർത്തിയാക്കിയിരുന്നു.
ഇന്നലെ പുലർച്ചെയാണ് രണ്ട് വയസുകാരിയെ വീടിന് സമീപത്തെ കിണറ്റിൽ എറിഞ്ഞ് കൊന്നത്. എന്നാൽ അമ്മാവന് അല്ലാതെ മറ്റാർക്കും കൊലയിൽ പങ്കില്ലന്നാണ് നിലവിൽ പൊലീസ് നിഗമനം.
ദേവേന്ദുവിന്റെ അമ്മ ശ്രീതുവുമായുള്ള വ്യക്തിപരമായ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ.
അച്ഛനെയും മുത്തശ്ശിയെയും ഇന്നലെ വിട്ടയക്കുകയും അമ്മ ശ്രീതുവിനെ പൂജപ്പുരയിലുള്ള സർക്കാരിൻ്റെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്