ടെക്സാസ്: കാറിലെ മഞ്ഞ് തുടയ്ക്കാന്‍ വൈപ്പറിന് പകരം കുട്ടിയെ ഉപയോഗിച്ച അച്ഛനെതിരെ കേസ്. യുഎസിലെ പോര്‍ട്ട് ആതറിലാണ് ക്രൂരത അരങ്ങേറിയത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പിതാവായ 25 കാരനെതിരെ പൊലീസ് കേസെടുക്കും. 25-year-old Texas
man from Port Author is now under investigation by police and Child
Protective Services for using his 3-year-old to clean snow off his
car. —
Paul A. Szypula 🇺🇸 (@Bubblebathgirl) January
29, 2025
തെക്കുകിഴക്കന്‍ ടെക്സാസില്‍ ആഞ്ഞടിച്ച ശീതകാല കൊടുങ്കാറ്റിനിടെ ഷൂട്ട് ചെയ്താണ് വീഡിയോ. ഹ്യൂണ്ടായ് എലാന്‍ട്ര കാറിന്റെ മുകളില്‍ നിന്നും രണ്ടിഞ്ചിലധികം വരുന്ന മഞ്ഞ് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ നെറ്റിസണ്‍സില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കുഞ്ഞിന്റെ ജാക്കറ്റില്‍ പിടിച്ച് വളരെ ലാഘവത്തോടെ തലങ്ങും വിലങ്ങും മഞ്ഞ് നീക്കുകയാണ് യുവാവ്. വീഡിയോ നെറ്റിസണ്‍സില്‍ കടുത്ത അസ്വസ്ഥതയാണ് ഉണ്ടാക്കിയത്. ആദ്യം
കളിപ്പാവയാണെന്നാണ് മിക്കവരും കരുതിയത്. എന്നാല്‍ അല്‍പ്പം കഴിഞ്ഞതോടെയാണ് ജീവനുള്ള കുഞ്ഞാണെന്ന് മനസിലായത്.
Police confirmed that it was indeed a baby and
not a doll.
Thankfully, the baby is doing
fine.
Still, arrest this man! pic.twitter.com/XFIPExHdrH
യുവാവിനെ കണ്ടെത്തിയെങ്കിലും പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ പോര്‍ട്ട് ആര്‍തര്‍ പൊലീസ് തയ്യാറായില്ല. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാമെന്നാണ് വിവരം. പിതാവിന്റെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുകയാണെന്ന് പൊലീസ് ഓഫീസര്‍ ടിം ഡുറിസോ ഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്