യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമാക്കി ബാഴ്സലോണ. ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റക്ക് എതിരെ 2 തവണ മുന്നിട്ട് നിന്ന ശേഷവും സമനില വഴങ്ങിയ ബാഴ്സലോണ രണ്ടാം സ്ഥാനക്കാരായാണ് ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയത്.
റഫീന്യോയുടെ പാസിൽ നിന്നു ലമീൻ യമാലാണ് 47-ാമത്തെ മിനിറ്റിൽ ബാഴ്സക്ക് മുൻതൂക്കം നൽകിയത്. എന്നാൽ എഡേഴ്സൻ 20 മിനിറ്റിനുള്ളിൽ ഗോൾ തിരിച്ചടിച്ചു. തുടർന്ന് റഫീന്യോയുടെ പാസിൽ നിന്നു റൊണാൾഡ് അരോഹോ 72-ാമത്തെ മിനിറ്റിൽ ഗോൾ നേടിയെങ്കിലും 77-ാമത്തെ മിനിറ്റിൽ മരിയോ പസാലിച്ചിലൂടെ ഇറ്റാലിയൻ ക്ലബ് രണ്ടാം ഗോളും മടക്കി.
സമനില വഴങ്ങിയതോടെ ആദ്യ എട്ടിലെ സ്ഥാനം കൈവിട്ട അറ്റ്ലാന്റ ഒമ്പതാം സ്ഥാനത്താണ്, ഇതോടെ അവസാന പതിനാറിൽ എത്താൻ ഇവർക്ക് പ്ലെ ഓഫ് കളിക്കേണ്ടി വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്