അവസാന ഗ്രൂപ്പ് മത്സരത്തിൽ പി.എസ്.വിയോട് തോറ്റ് ലിവർപൂൾ

JANUARY 31, 2025, 7:48 AM

യുഫേഫ ചാമ്പ്യൻസ് ലീഗിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ പി.എസ്.വിയോട് പരാജയപ്പെട്ടു ലിവർപൂൾ. ഏതാണ്ട് എല്ലാ പ്രമുഖ താരങ്ങൾക്കും വിശ്രമം നൽകി ഇറങ്ങിയ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗിലെ ആദ്യ പരാജയമാണിത്.

3-2നാണ് പി.എസ്.വി അവരെ മറികടന്നത്. ജയത്തോടെ 14 -ാം സ്ഥാനത്തേക്ക് കയറാനായ പി.എസ്.വി പ്ലെ ഓഫിലേക്കും യോഗ്യത നേടിയപ്പോൾ ലിവർപൂൾ നേരെ അവസാന പതിനാറിൽ ഇടം പിടിച്ചു. 28 -ാമത്തെ മിനിറ്റിൽ കോഡി ഗാക്‌പോയുടെ പെനാൽട്ടിയിൽ ലിവർപൂൾ മുന്നിൽ എത്തിയപ്പോൾ റിക്കാർഡോ പെപിയുടെ പാസിൽ നിന്ന് ജൊഹാൻ ബകയോക 7 മിനിറ്റിനുള്ളിൽ പി.എസ്.വിക്ക് സമനില നൽകി.

40-ാമത്തെ മിനിറ്റിൽ ഹാർവി എലിയറ്റിലൂടെ ഇംഗ്ലീഷ് ടീം മുൻതൂക്കം തിരിച്ചു പിടിച്ചെങ്കിലും ഡച്ച് ടീം 45-ാമത്തെ മിനിറ്റിൽ സായിബരിയിലൂടെ വീണ്ടും സമനില പിടിച്ചു. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഗോൾ നേടിയ റിക്കാർഡോ പെപി ഡച്ച് ടീമിന് വിജയം സമ്മാനിച്ചു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ അരങ്ങേറ്റത്തിനായി ഇറങ്ങിയ 18കാരനായ യുവതാരം അമരാ നല്ല ചുവപ്പു കാർഡ് കണ്ടതോടെ ലിവർപൂൾ 10 പേരായി ആണ് മത്സരം അവസാനിപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam