ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നത് ;  മന്ത്രവാദം നടത്താറില്ലെന്ന് പൂജാരിയുടെ ഭാര്യ

JANUARY 31, 2025, 5:51 AM

തിരുവനന്തപുരം:  ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ തന്റെ ഭർത്താവിന് ബന്ധമില്ലെന്ന് പൂജാരിയായ ദേവീദാസിന്റ ഭാര്യ ശാന്ത. വീട്ടിൽ മന്ത്രവാദം നടക്കുന്നില്ല. ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നത്. 

 ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടിൽ വന്നിട്ടില്ലെന്ന് ദേവീദാസന്റെ ഭാര്യ  പ്രതികരിച്ചു. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസ് ആണെന്ന് പറഞ്ഞാണ് പൊലീസ് ഭര്‍ത്താവിനെ കൊണ്ടുപോയത്. കുട്ടി മരിച്ച വിവരം ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും ദേവീദാസന്റെ ഭാര്യ പറഞ്ഞു. 

ദേവേന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൂജാരിയായ ദേവീദാസൻ എന്ന പ്രദീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

vachakam
vachakam
vachakam

സാമ്പത്തികമായി ചൂഷണം ചെയ്തെന്ന കുട്ടിയുടെ അമ്മയുടെ മൊഴി അടിസ്ഥാനമാക്കിയാണ് ജോത്സ്യൻ ശംഖുമുഖം ദേവീദാസനെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ഏഴ് വർഷത്തോളമായി കരിക്കകത്ത് ആശ്രമം നടത്തുകയാണ് ദേവീദാസന്‍. നിരവധി പേർ പലതരം പൂജകൾക്കായി ഇവിടെ എത്താറുണ്ടെന്നാണ് നാട്ടുകൾ പറയുന്നത്. പ്രദീപൻ എന്ന പേരിൽ മുമ്പ് പ്രദേശത്ത് മുട്ട കച്ചവടം നടത്തിയ ആൾ പിന്നീട് മന്ത്രവാദത്തിലേക്കും പൂജയിലേക്കും മാറുകയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam